പാലാ:ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച പാലാ സെൻറ് തോമസ് കോളേജ് പരിസരത്ത് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കടന്നു കയറുകയും പോലീസിനെ വെട്ടിച്ച് പാഞ്ഞു പോവുകയും ചെയ്ത മൂവർ സംഘത്തെ പാലാ പോലീസ് പിടികൂടി.
അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് ഗതാഗത നിയന്ത്രണം ലംഘിച്ചതിന് പൊലീസിന്റെ പിടിയിലായത്.














