രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ തടഞ്ഞു വയ്ക്കുന്നു എന്നും അത്
എന്താണ് അർത്ഥമാക്കുന്നത് എന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു. ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ
വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്.














