ആഗോള കത്തോലിക്കാസഭ ചൈനയിലെ സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു: ഫ്രാൻസിസ് പാപ്പാ

Date:

ചൈനയിലെ കത്തോലിക്കാ സഭയുടെ പ്രഥമവും ഏകവുമായ സൂനഹദോസായിരുന്ന ‘സിനൻസ് കൗൺസിലിന്റെ’ ശതാബ്ദിയാഘോഷം റോമിലെ ഉർബാനിയൻ സർവകലാശാലയിൽ വച്ച് നടത്തപ്പെട്ടു. തദവസരത്തിൽ ഫ്രാൻസിസ്‌ പാപ്പാ വീഡിയോസന്ദേശം നൽകി.’

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

കഴിഞ്ഞകാലഘട്ടങ്ങളിൽ പിതാക്കന്മാർ നടത്തിയ ദീർഘവീക്ഷണമാണ് ഇന്ന് നാം അനുഭവിക്കുന്ന വർത്തമാനകാലമെന്ന്’, പാപ്പാ എടുത്തു പറഞ്ഞു. സമൂഹജീവിതത്തിന്റെ ഐക്യത്തിനും, അഭിവൃദ്ധിക്കും, പൊതുഭവനത്തിന്റെ സംരക്ഷണത്തിനും ചൈനയിലെ സഹോദരങ്ങൾ നൽകുന്ന നിരവധിയായ സംഭാവനകൾക്ക് പാപ്പാ നന്ദി പറഞ്ഞു.

യേശുവിനെ പിഞ്ചെല്ലുന്നവർ സമാധാനത്തിനു വേണ്ടി കാംക്ഷിക്കുമെന്നും, മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ഏറെ വർധിക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനസംവാഹകരോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു.


റോമിലെ മെത്രാന്റെ കൂട്ടായ്മയിൽ ചേർന്ന് നിന്നുകൊണ്ട് ചൈനയിൽ വിശ്വാസജീവിതം നയിക്കുന്നവരെ പാപ്പാ തന്റെ സന്ദേശത്തിൽ അഭിനന്ദിച്ചു. അപ്രതീക്ഷിതവും, പരീക്ഷണവും നിറഞ്ഞതുമായ ഒരു കാലഘട്ടത്തിൽ സഭയെ മുൻപോട്ടു നയിച്ചത് ദൈവീക കരുണയാണെന്നും, അതിനു വഴികാണിച്ചത് ജനത്തിന്റെ വിശ്വാസമാണെന്നും പാപ്പാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...