ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും യുഎസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകനുമായ ഇലോണ്‍ മസ്കിന് വേണ്ടി യേശു നാമത്തില്‍ പ്രാര്‍ത്ഥന.
അമേരിക്കയിലെ വിസ്കോൺസിനിലെ ടൗൺ ഹാളിൽ സുപ്രീം കോടതി തിരഞ്ഞെടുപ്പിലെ യാഥാസ്ഥിതിക സ്ഥാനാർത്ഥി ബ്രാഡ് സ്‌കിമലിന്റെ പ്രചരണാര്‍ത്ഥം എത്തിയപ്പോഴാണ് അജ്ഞാതനായ വചനപ്രഘോഷകന്‍ മസ്കിന്റെ അനുമതിയോടെ പ്രാര്‍ത്ഥന നടത്തിയത്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ആമേന്‍ പറഞ്ഞ മസ്ക്, ദൈവീക സംരക്ഷണം ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.