പപ്പ ചരലിൽ മുട്ടുകുത്തിയായിരുന്നു പ്രാർത്ഥന, രോഗിണിയായപ്പോഴും അമ്മ മുറുകെ പിടിച്ചത് ജപമാല: മനസ്സ് തുറന്ന് വൈറല്‍ പ്രസംഗത്തിലെ നവവൈദികന്‍

Date:

കൊച്ചി: പൗരോഹിത്യ വഴിത്താരയിൽ മാര്‍ഗ്ഗദീപമായത് മാതാപിതാക്കളുടെ പ്രാര്‍ത്ഥനയാണെന്ന് വൈറൽ വീഡിയോയിലൂടെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ യുവ വൈദികൻ. .

തിരുപ്പട്ട സ്വീകരണ വേളയില്‍ നിറകണ്ണുകളോടെ രോഗിയായ മാതാവിനെ കുറിച്ച് വിവരണം നടത്തിയ പ്രസംഗത്തിലൂടെ ശ്രദ്ധ നേടിയ ഫാ. എഫ്രേം കുന്നപ്പള്ളി ജൂലൈ 4 ഉപ്പുതറ സെന്‍റ് മേരീസ് ഫൊറോന ദേവാലയത്തില്‍ മിയാവോ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് പള്ളിപറമ്പില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്.

പപ്പയുടെയും അമ്മയുടെയും ജീവിതരീതിക്കൊണ്ട്, ആത്മീയത കൊണ്ടാണ് വൈദികന്‍ ആയതെന്നും അത് സാക്ഷ്യപ്പെടുത്തണമെന്ന് വിചാരിച്ചതിനെ തുടര്‍ന്നാണ് കൃതജ്ഞത പ്രസംഗത്തില്‍ വികാരനിര്‍ഭരിതനായി സംസാരിച്ചതെന്നും ഫാ. എഫ്രേം കുന്നപ്പള്ളി ‘പ്രവാചകശബ്ദ’ത്തോട് പറഞ്ഞു.

ദൈവം വിളിച്ചിട്ടുണ്ടെങ്കിൽ ഒരാൾ പുരോഹിതനായിരിക്കുമെന്നുള്ളതിന്റെ തുറന്ന സാക്ഷ്യമാണ് തന്റെ തിരുപ്പട്ടം. വളരെ സഹനങ്ങളിലൂടെ നടന്നാണ് ഈ പൗരോഹിത്യത്തിൽ എത്തിയിരിക്കുന്നത്. അതിന് പപ്പയുടെയും അമ്മയുടെയും ജപമാല പ്രാർത്ഥന തന്നെയാണ് പിന്തുണയായിട്ടുള്ളത്. ആദ്യ കാലങ്ങളിൽ ഭദ്രാവതി രൂപതയിലും, പിന്നീട് അദിലാബാദ് രൂപതയിലും പിന്നെ സൊസൈറ്റി ഓഫ് മിഷണറീസ് ഓഫ് പീസ് സന്യാസ സമൂഹത്തിലും അംഗമായി. രാത്രി 3 മണിക്ക് എഴുന്നേറ്റ് ജപമാല ചൊല്ലുമായിരുന്നു. അതും പപ്പ ചരലിൽ മുട്ടുകുത്തി കൈവിരിച്ച് പിടിച്ചായിരുന്നു പ്രാർത്ഥിച്ചു കൊണ്ടിരുന്നത്. മൂന്നരവര്‍ഷമായി അമ്മ രോഗിണിയാണ്. വൃക്ക തകരാറിലായി വയ്യാതായി പോയപ്പോഴും അമ്മ ജപമാല മുറുകെ പിടിക്കുമായിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

കാസർഗോഡ് ആലംപാടി ഹയർസെക്കന്ററി സ്കൂളിൽ ഭക്ഷ്യ വിഷബാധ

3കാസർഗോഡ് നായന്മാർമൂല ആലംപാടി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയിൽ ആരോഗ്യവകുപ്പ് അന്വേഷണം...

മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍

വിവാദ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വെ മുനമ്പം ഭൂമി തര്‍ക്കത്തില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍....

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം നാളെ....

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്....