മ്യാൻമറിൽ സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കു മുൻതൂക്കം നൽകുവാൻ അഭ്യർത്ഥിച്ചു യാംഗൂണിലെ കർദിനാൾ ചാൾസ് ബോ. ക്രിസ്ത്യാനികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് ആളുകൾ സൈനികരും വംശീയ വിമ ഗ്രൂപ്പുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ആഭ്യന്തരയുദ്ധത്തിന്റെ ആഘാതം തുടരുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയത്.
“ഒരു രാഷ്ട്രമെന്ന നിലയിലും ഒരു ജനതയെന്ന നിലയിലും നമുക്ക് വിദ്വേഷത്തിന്റെയും മനുഷ്യ സഹനത്തിന്റെയും കല്ലുകൾ ഉരുട്ടിമാറ്റാം. സമാധാനത്തിന്റെ രാജകുമാരനായ യേശുവിന്റെ സന്ദേശം നമ്മുടെ ഹൃദയങ്ങളിലും നമ്മുടെ തെരുവുകളിലും ഈ രാജ്യത്തെ എല്ലാ വീടുകളിലും ഉയർന്നുവരട്ടെ. യേശുവിന്റെ ശവകുടീരത്തിൽ നിന്ന് കല്ല് ഉരുട്ടിമാറ്റിയതുപോലെ, ക്രിസ്തുവിൽ പുതിയ ജീവിതത്തിന്റെ സന്തോഷവും സ്വാതന്ത്ര്യവും അനുഭവിക്കാൻ നമ്മെ അനുവദിക്കുന്ന, നമ്മെ ഭാരപ്പെടുത്തുന്ന കല്ലുകളും ഉയർത്താൻ കഴിയും ഏപ്രിൽ ഒമ്പതിന് ഈസ്റ്റർ സന്ദേശത്തിൽ കർദിനാൾ ബോ പറഞ്ഞു.
“ഈ രാജ്യത്ത് ഒരു പുതിയ പെസഹാ സന്ദേശം കേൾക്കട്ടെ, എന്റെ രാജ്യം വീണ്ടും സ്വാതന്ത്ര്യത്തിലേക്കും സമാധാനത്തിലേക്കും ഉയരട്ടെ” എന്ന് 74 കാരനായ കർദിനാൾ പറഞ്ഞു. മ്യാൻമറിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് (സിബിസിഎം) പ്രസിഡന്റ് ആണ് കർദ്ദിനാൾ ബോ.
വിമത വംശീയ സായുധ ഗ്രൂപ്പുകളെയും പുതിയ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിനെയും തകർക്കാൻ മ്യാൻമർ സൈന്യം വ്യോമാക്രമണങ്ങളും ഷെല്ലാക്രമണവും തീവെപ്പും ശക്തമാക്കിയ സാഹചര്യത്തിലാണ് കർദ്ദിനാളിന്റെ അഭ്യർത്ഥന. കയാ, ചിൻ, കാരെൻ, കാച്ചിൻ സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ശക്തികേന്ദ്രങ്ങളിലെ പള്ളികൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ സൈന്യത്തിന്റെ പ്രധാന ലക്ഷ്യമായി തുടരുന്നു. കാരണം ആയിരക്കണക്കിന് ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ അവിടെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision