കേരളത്തില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് എസ്ഡിപിഐ. സഖ്യത്തിന്റെ സാധ്യതകള്‍ ഉണ്ടാവാമെന്ന് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റാണ് വ്യക്തമാക്കിയത്.
മൊയ്തീന്‍കുട്ടി ഫൈസി ‘പ്രസാധകന്‍’ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. സഖ്യ സാധ്യത എന്നാല്‍ സീറ്റ് വാങ്ങണം എന്നല്ലെന്നും ഒരുമിച്ച് വേദി പങ്കിടുക, പരസ്യമായി മുന്നണിയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുന്ന രീതി ഉള്‍പ്പെടെയാകാമെന്നും അദ്ദേഹം പറയുന്നു.
ഇത്തരം സാധ്യതകള്‍ ഉണ്ടെങ്കില്‍ സഖ്യമാകൂവെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതായും പറഞ്ഞു.















