പാപ്പായുടെ മംഗോളിയ സന്ദർശനം പര്യവസാനിച്ചു, മടങ്ങിയെത്തിയ പാപ്പാ കന്യകാമറിയത്തിനു മുന്നിൽ പ്രാർത്ഥനാഞ്ജലിയുമായി.
ഓരോ വിദേശ അജപാലനസന്ദർശനത്തിനു മുമ്പും പിമ്പും ഫ്രാൻസീസ് പാപ്പാ, ഈ ബസിലിക്കയിൽ, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (Salus populi romani) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന കന്യകാമറിയത്തിൻറെ സവിധത്തിലെത്തി പ്രാർത്ഥിക്കാറുണ്ട്.
മംഗോളിയയിലെ ഉലൻബാത്തർ വേദിയാക്കി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 (31/08-04/09/23) വരെ പാപ്പാ നടത്തിയ ഈ ഇടയസന്ദർശനം പാപ്പായുടെ നാല്പത്തിമൂന്നാം വിദേശ അപ്പൊസ്തോലിക പര്യടനമായിരുന്നു. “ഒരുമിച്ചു പ്രത്യാശിക്കുക” എന്നതായിരുന്നു ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവാക്യം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision