പോർച്ചുഗലിലെ രാഷ്ട്ര, സഭാ അധികാരികളുടെ ക്ഷണം സ്വീകരിച്ച്, 2023 ലെ ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കാൻ ഫ്രാൻസിസ് പാപ്പ ആഗസ്ത് മാസം ലിസ്ബണിലേക്കും ഫാത്തിമയിലേക്കും പോകും.
ആഗസ്ത് മാസം നടക്കുന്ന ആഗോള യുവജന സംഗമത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് പാപ്പാ പോർച്ചുഗല്ലിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തുകയും, ഫാത്തിമ മാതാവിന്റെ തീർത്ഥാടനകേന്ദ്രം സന്ദർശിക്കുകയും ചെയ്യും. ആഗസ്ത് രണ്ടു മുതൽ ആറു വരെയാണ് ഫ്രാൻസിസ് പാപ്പായുടെ പോർച്ചുഗൽ സന്ദർശനമെന്ന് , തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ വത്തിക്കാൻ ഔദ്യോഗിക വക്താവായ മത്തേയോ ബ്രൂണി അറിയിച്ചു.
എല്ലാ വർഷവും ദശലക്ഷക്കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന മരിയൻ തീർഥാടന കേന്ദ്രം മാർപാപ്പയെന്ന നിലയിൽ രണ്ടാം തവണയാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ സന്ദർശിക്കുന്നത്. 2017 മെയ് 12-13 തീയതികളിൽ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാപ്പ ദേവാലയം സന്ദർശിച്ചു പ്രാർത്ഥന നടത്തുകയുണ്ടായി. ആ സന്ദർഭത്തിൽ, ലോകത്തെ “ദുരിതത്തിലാക്കുന്ന ” യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള പാപ്പായുടെ പ്രാർത്ഥനാനിർഭരമായ ആഹ്വാനം ലോക ശ്രദ്ധയാകർഷിച്ചതാണ്.
ഫ്രാൻസിസ് പാപ്പാ അധ്യക്ഷത വഹിക്കുന്ന നാലാമത്തെ ആഗോള യുവജന സംഗമത്തിനാണ് ലിസ്ബൺ വേദിയാകുന്നത്. 2022 ൽ നടക്കേണ്ടിയിരുന്ന ലിസ്ബൺ സമ്മേളനം കൊറോണ മഹാമാരി വിതച്ച ആരോഗ്യ അടിയന്താരവസ്ഥ മൂലമാണ് 2023 ലേക്ക് മാറ്റേണ്ടി വന്നത്. ഈ വർഷത്തെ ആഗോള യുവജന സമ്മേളനത്തിന്റെ ആപ്തവാക്യം ലൂക്കയുടെ സുവിശേഷം ഒന്നാം അദ്ധ്യായം മുപ്പത്തിയൊമ്പതാം തിരുവചനമാണ്; “മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision