വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു
ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമജീവിതം തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി. ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം ഇന്നലെ വെള്ളിയാഴ്ച വ്യക്തമാക്കി.
ഫ്രാൻസിസ് പാപ്പയുടെ ശ്വസന -ചലന സംബന്ധമായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങളില്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകളില്‍ വ്യക്തമായിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.