ഈ മാസം 3-7 വരെ ആചരിക്കപ്പെട്ട, ഇറ്റലിയിലെ കത്തോലിക്കരുടെ അമ്പതാം സാമൂഹ്യ വാരത്തിൻറെ സമാപനം കുറിക്കുന്നതിന് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ നിന്ന് 700 കിലോമീറ്ററോളം കരദൂരമുള്ള ത്രിയേസ്തെയിൽ ഞായറാഴ്ച എത്തി. ഇറ്റലിയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ത്രിയേസ്തെയിലെ ഐക്യത്തിൻറെ ചത്വരത്തിൽ ആയിരുന്നു സമാപന ദിവ്യ ബലിക്ക് വേദി ഒരുക്കിയിരുന്നത്.
പാപ്പാ മുഖ്യകാർമ്മികനായി അർപ്പിച്ച വിശുദ്ധ കുർബ്ബാനയിൽ കർദ്ദിനാളന്മാരും മെത്രാന്മാരുമുൾപ്പടെ നൂറോളം പിതാക്കന്മാരും 260 വൈദികരും സഹകാർമ്മികരായിരുന്നു. വിവിധരാജ്യക്കാരായിരുന്ന ഏതാണ്ട് 8500 പേർ ഈ ദിവ്യബലിയിൽ പങ്കുകൊണ്ടു. വിശുദ്ധകുർബ്ബാന മദ്ധ്യേ, വിശുദ്ധഗ്രന്ഥ വായനകൾക്കു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision