മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്

spot_img

Date:

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ കർദ്ദിനാൾ പിയട്രോ പരോളിൻ പങ്കെടുക്കും. ഖേദകരവും വിനാശകരവുമായ യുദ്ധത്തിൻറെതായ ഈ സമയത്ത്, ബേർദിച്ചിവ് മരിയൻ സങ്കേതം യുക്രൈന്‍ ജനതയ്ക്ക് പ്രിയപ്പെട്ട ഇടമാണെന്നു ഇക്കഴിഞ്ഞ ശനിയാഴ്ച (13/07/24) കർദ്ദിനാൾ പരോളിന് ലത്തീൻ ഭാഷയിൽ നല്കിയ അനുവാദക്കത്തിൽ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു.

യുക്രൈനിലും ലോകത്തിന്റെ എല്ലായിടങ്ങളിലും നടക്കുന്ന യുദ്ധം അവസാനിക്കുന്നതിനായി സമാധാനരാജ്ഞിയോട് അനവരതം പ്രാർത്ഥിക്കാനും അഹങ്കാരികളെ താഴ്ത്തുകയും എളിയവരെ ഉയർത്തുകയും ചെയ്യുന്ന ദൈവത്തിന് പ്രിയങ്കരിയായ പരിശുദ്ധ കന്യകയുടെ മാതൃക അനുകരിക്കാനും ഈ തീർത്ഥാടനസമാപന കർമ്മത്തിൽ പങ്കെടുക്കുന്നവർക്ക് പ്രചോദനം പകരണമെന്ന് പാപ്പ കത്തിൽ കർദ്ദിനാൾ പരോളിനോട് ആവശ്യപ്പെട്ടു. 

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related