സി. തിസ്സ്യാന സമർപ്പിതര്ക്കാർക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി
കത്തോലിക്കാസഭയുടെ പൊതുവായ കാര്യങ്ങളില്‍ മാര്‍പാപ്പായെ സഹായിക്കാനുള്ള ഭരണസംവിധാനമായ റോമന്‍ കൂരിയയില്‍ ലെയോ പാപ്പ ആദ്യനിയമനം നടത്തി. സമർപ്പിതർക്കും, അപ്പസ്തോലിക സമൂഹങ്ങൾക്കുമായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയുമായി സിസ്റ്റര്‍ തിസ്സ്യാന മെർലെത്തിയെ നിയമിച്ചു. നേരത്തെ സമർപ്പിത സമൂഹങ്ങൾക്കു വേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച സിസ്റ്റർ സിമോണ ബ്രാംബില്ലയുടെ കീഴിലാണ് സി. തിസ്സ്യാന പ്രവര്‍ത്തിക്കുക. ഇന്നലെ മെയ് 22 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടത്.