യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനായി അടിയന്തിരമായി ആവശ്യമായ മരുന്നുകളും ആയിരത്തിലധികം ഇലക്ട്രിക് റേഡിയറ്ററുകളും അടങ്ങിയ സഹായം യുക്രൈനിലേക്ക് വീണ്ടും അയച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
റഷ്യൻ വ്യോമാക്രമണങ്ങൾ മൂലമുണ്ടായ ഗുരുതരമായ സാഹചര്യം സപോരിജിയ മേഖലയിൽ വലിയ പ്രതിസന്ധിയും സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും സഹായമെത്തിച്ചത്.
രണ്ടാഴ്ച മുന്‍പ് ഊര്‍ജ്ജ പ്രതിസന്ധിയെ മറികടക്കാന്‍ മാര്‍പാപ്പയുടെ ഉപവി പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴി എൺപത് വൈദ്യുതി ജനറേറ്ററുകൾ രാജ്യത്തേക്ക് എത്തിച്ചിരിന്നു. ഇതിന് പിന്നാലെയാണ് അടുത്ത സഹായവും.












