വത്തിക്കാന്‍ ജീവനക്കാര്‍ക്ക് 500 യൂറോ അധികമായി നല്‍കും
റോമൻ കൂരിയായിലും വത്തിക്കാൻ മ്യൂസിയം, വത്തിക്കാൻ ലൈബ്രറി, വത്തിക്കാൻ മീഡിയ, വത്തിക്കാൻ ഫാർമസി തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഏകദേശം 5000 ജീവനക്കാർക്ക്
ജൂണിലെ ശമ്പളത്തിൽ നിന്ന് 500 യൂറോ (ഏകദേശം $566) അധികമായി നല്‍കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാപ്പമാര്‍ കോൺക്ലേവ് ബോണസുകൾ വിതരണം ചെയ്യുന്നതു പതിവുള്ള
രീതിയാണ്. ഒരു പാപ്പയുടെ മരണത്തെ തുടർന്നുള്ള ആഴ്ചകളിൽ, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ, പലപ്പോഴും അധിക സമയം ജോലി ചെയ്യുന്ന വത്തിക്കാൻ ജീവനക്കാരോടുള്ള നന്ദി പ്രകടനമായാണ് ഇവയെ വിലയിരുത്തുന്നത്.