സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക

Date:

സഹോദരനെ അപമാനിക്കാതെ അവൻറെ തെറ്റ് തിരുത്താൻ ശ്രമിക്കുക; അപവാദ പ്രചാരണം ഭിന്നിപ്പിക്കുകയും യാതനകളേകുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന മഹാമാരിയാണ്

ഫ്രാൻസീസ് പാപ്പാ പതിവുപോലെ, ഈ  ഞായറാഴ്ചയും (10/09/23) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ സമ്മേളിച്ചിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കായി, അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പാപ്പാ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയം കരഘോഷത്തോടെയും ആരവങ്ങളോടെയും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.

വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ, ബസിലിക്കയ്ക്ക് അഭിമുഖമായി നില്ക്കുകയാണെങ്കിൽ, വലത്തു ഭാഗത്തായി സ്തംഭാവലിക്ക് പിന്നിൽ പേപ്പൽ ഭവനത്തിൻറെ ഭാഗമായ ബഹുനില മന്ദിരത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിൽ, വലത്തെ അറ്റത്തു നിന്ന് രണ്ടാമത്തെ ജാലകത്തിലാണ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനായി പ്രത്യക്ഷപ്പെടുത്തുന്നത്.

ഈ ഞായറാഴ്ച (10/09/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മത്തായിയുടെ  സുവിശേഷം പതിനെട്ടാം അദ്ധ്യായം, 15-20 വരെയുള്ള വാക്യങ്ങൾ (മത്തായി 18: 15-20) അതായത്, സഹോദരൻ തെറ്റു ചെയ്തു എന്നു ബോദ്ധ്യപ്പെട്ടാൽ ആ തെറ്റ് രഹസ്യമായി തിരുത്താൻ ശ്രമിക്കാനും സഭയുടെ ഇടപെടലുൾപ്പെടെ പലവിധത്തിലുള്ള ശ്രമങ്ങൾക്കു ശേഷവും തെറ്റുതിരുത്താൻ ഒരുവൻ വിസ്സമ്മതിക്കുകയാണെങ്കിൽ അവനെ വിജാതീയനെയും ചുങ്കക്കാരനെയും പോലെ കണക്കാക്കാനും യേശു ശിഷ്യന്മാരോടു പറയുകയും തൻറെ നാമത്തിൽ രണ്ടോ മൂന്നോ പേർ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മദ്ധ്യേ താനുണ്ടാകുമെന്ന് അവിടന്ന് ഉറപ്പു നല്കുകയും ചെയ്യുന്ന  സുവിശേഷ ഭാഗം ആയിരുന്നു പാപ്പായുടെ വിചിന്തനത്തിന് ആധാരം.

പാപ്പായുടെ പ്രഭാഷണം: സാഹോദരപരമായി തിരുത്തുക

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ഇന്ന് സുവിശേഷം നമ്മോട് ഭ്രാതൃനിർവ്വിശേഷ തിരുത്തലിനെക്കുറിച്ച് സംസാരിക്കുന്നു (മത്തായി 18:15-20 കാണുക), അത് സ്നേഹത്തിൻറെ ഏറ്റവും ഉന്നതമായ ആവിഷ്ക്കാരങ്ങളിലൊന്നാണ്, അതുപോലെതന്നെ, ഏറ്റവും ആയാസകരവുമാണ്, കാരണം മറ്റുള്ളവരെ തിരുത്തുകയെന്നത് അത്ര എളുപ്പമല്ല. വിശ്വാസത്തിൽ  സഹോദരനായ ഒരുവൻ നിനക്കെതിരെ ഒരു തെറ്റ് ചെയ്യുമ്പോൾ, നീ, വിദ്വേഷം കൂടാതെ, അവനെ സഹായിക്കുക, അവനെ തിരുത്തുക: തിരുത്തുന്നതിലൂടെ സഹായിക്കുക.

അപവദിക്കൽ ഒരു മഹാവിപത്ത്

നിർഭാഗ്യവശാൽ, തെറ്റ് ചെയ്യുന്നവരെ ചുറ്റിപ്പറ്റി ആദ്യം സൃഷ്ടിക്കപ്പെടുന്നത് അപവാദ പ്രചാരണമാണ്, അതിൽ ബന്ധപ്പെട്ട വ്യക്തി ഒഴികെ മറ്റെല്ലാവരും തെറ്റിനെക്കുറിച്ച് അതിൻറെ ധാരാളം വിശദാംശങ്ങളോടെ അറിയുന്നു! ഇത് ശരിയല്ല, സഹോദരീ സഹോദരന്മാരേ, ഇത് ദൈവത്തിന് പ്രീതികരമല്ല. പരദൂഷണം ആളുകളുടെയും സമൂഹങ്ങളുടെയും ജീവിതത്തിൽ ഒരു മഹാമാരിയാണെന്ന് ആവർത്തിക്കുന്നതിൽ ഞാൻ ഒരിക്കലും മടുക്കുന്നില്ല, കാരണം അത് ഭിന്നത കൊണ്ടുവരുന്നു, സഹനങ്ങൾ നൽകുന്നു, അപകീർത്തിപ്പെടുത്തുന്നു, അത് ഒരിക്കലും മെച്ചപ്പെടാൻ സഹായിക്കുന്നില്ല, വളരാൻ ഒരിക്കലും സഹായക്കില്ല. ഫലശൂന്യമായ ജിജ്ഞാസയും ഉപരിപ്ലവമായ വാക്കുകളും  ഉയരത്തിലേക്കല്ല, മറിച്ച്, താഴേക്കു കൊണ്ടുപോകുന്നതും മനുഷ്യനെ തകർച്ചയിലേക്കും വിനാശത്തിലേക്കും തള്ളിവിടുന്നതുമായ ഔദ്ധത്യത്തിൻറെ ഗോവണിയിലെ ആദ്യ പടികളാണെന്ന് മഹാനായ ഒരു ആത്മീയ ആചാര്യനായ വിശുദ്ധ ബെർണാഡ് പറയുമായിരുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...