2013-ൽ വി. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ജന്മനാടായ അർജന്റീനയിലേക്കു പോകാൻ ആഗ്രഹിക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തി. ഏപ്രിൽ 23 ഞായറാഴ്ച അർജന്റീനിയൻ പത്രമായ ലാ നാസിയോണിലെ ജേണലിസ്റ്റ് ജോക്വിൻ മൊറേൽസ് സോളയോടാണ് പാപ്പാ ഇപ്രകാരം വെളിപ്പെടുത്തിയത്.
“എനിക്ക് അടുത്ത വർഷം നാട്ടിൽ പോകണം. ദയവായി എന്റെ ഈ യാത്രയെ അർജന്റീനയുടെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തരുത് ” – പാപ്പാ അഭ്യർത്ഥിച്ചു. ഈ യാത്ര നടക്കുകയാണെങ്കിൽ, 2023 ഒക്ടോബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം മാർപാപ്പ അർജെന്റീനയിലെത്തും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision