ഒരു മാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് പാപ്പയ്ക്കു വത്തിക്കാനിലെത്തിയ ശേഷവും ചികിത്സകൾ തുടരുകയാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസ്. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് സങ്കീർണ്ണമായ രോഗാവസ്ഥയിലൂടെ കടന്നുപോയ പാപ്പയ്ക്ക്, വത്തിക്കാനിലെ സാന്താ മാർത്തായിൽ ചികിത്സയും ഫിസിയോതെറാപ്പിയും നൽകിവരുന്നുണ്ടെന്നും കഴിഞ്ഞ
ദിവസവും പാപ്പ ഇവിടെയുള്ള ഒരു ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. നിലവിൽ പുറത്തുനിന്നുള്ള ആർക്കും സന്ദർശനം അനുവദിക്കുന്നില്ല. അടുത്ത ആഴ്ചകളിലെ പാപ്പായുടെ പരിപാടികൾ സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.