സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ ഒപ്പുവച്ച ഒരു ടെലഗ്രാമിലൂടെ ഇറാന്റെ വടക്കുകിഴക്കൻ മേഖലയിലെ റ്റാബാസ് എന്ന സ്ഥലത്തുള്ള കൽക്കരി ഖനിയിൽ ഉണ്ടായ സ്ഫോടനത്തിന് ഇരയായവർക്കായി ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിക്കുകയുണ്ടായി. സെപ്തംബര്‍ 21 ശനിയാഴ്‌ച നടന്ന അപകടത്തിൽ അമ്പതിലധികംപേർക്ക് ജീവഹാനി സംഭവിച്ചു.
പരിശുദ്ധ പിതാവ് മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടി പ്രാർത്ഥിക്കുകയും മുറിവേറ്റവരോടുള്ള ആത്മീയ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ദുരന്തത്തിനിരയായ സകലരുടെയും മേൽ “കരുത്തിന്റെയും സമാശ്വാ സത്തിന്റെയും സമാധാനത്തിന്റെയും ദൈവാനുഗ്രഹങ്ങൾ സമൃദ്ധമായി വർഷിക്കുമാറാകട്ടെ” എന്ന് മാർപാപ്പ പ്രാർത്ഥി ക്കുകയുണ്ടായി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision