കർഷക വിളി ഒരു ബഹുമതിയും ഉത്തരവാദിത്വവും : ഫ്രാൻസിസ് പാപ്പാ

spot_img

Date:

ഫ്രാൻസീസ് പാപ്പാ, സ്പെയിനിൽ നിന്നെത്തിയ യുവ കർഷികസമിതിയിലെ പതിനഞ്ചംഗ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ സ്വീകരിച്ചു.

മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഇടയിൽ പണിയെടുക്കുകയും അനുദിനം അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവരാണ് പ്രഥമ പരിസ്ഥിതി ശാസ്ത്രജ്ഞരെന്ന് പാപ്പാ.

സ്പെയിനിൽ നിന്നെത്തിയ യുവ കർഷികസമിതിയിലെ പതിനഞ്ചംഗ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ജന്മനാടായ അർജന്തീനയിൽ കർഷകരുടെ ജീവിതം നേരിട്ടു കണ്ടിട്ടുള്ള തൻറെ അനുഭവം വിവരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.

ഉണരുമ്പോൾ മുതൽ ഉറങ്ങാൻ പോകും വരെ അവർ കൂജനങ്ങൾ അലർച്ചകൾ അല്ലെങ്കിൽ ചിനക്കൽ തുടങ്ങിയവയിൽ നിന്ന് അവർക്കു ചുറ്റുമുള്ള പ്രകൃതിയുടെ സന്തോഷമോ, ഭയമോ, ആഗ്രഹമോ, സംതൃപ്തിയോ തിരിച്ചറിയുന്നുവെന്നും ഇത് ഒരു ബഹുമതിയും, തീർച്ചയായും ഒരു ഉത്തരവാദിത്വവും ആണെന്നും പാപ്പാ പറഞ്ഞു.

ദൈവം കർഷകർക്കേകിയിരിക്കുന്ന വിളി, അവരെ, ലോകത്തിന് ആവശ്യമായിരിക്കുന്ന സമഗ്രമായ പരിസ്ഥിതിവിജ്ഞാനീയത്തിൻറെ സാക്ഷികളാക്കി മാറ്റുന്നുവെന്ന് ഇതെക്കുറിച്ച് സശ്രദ്ധം ചിന്തിച്ചാൽ മനസ്സിലാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. കാർഷികമേഖലയിൽ നേരിടേണ്ടിവരുന്ന വിവിധങ്ങളായ പ്രതിസന്ധികളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇതിൽ നിരുത്സാഹപ്പെടരുതെന്നും, എല്ലാ തൊഴിലിലും കുരിശ് ഉൾപ്പെടുന്നുവെന്നും ഓർമ്മിപ്പിക്കുകയും അവർക്ക് പ്രചോദനം പകരുകയും ചെയ്തു.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related