മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം ഞാൻ അത്യധികം ആഗ്രഹിച്ചു ഫ്രാൻസിസ് മാർപാപ്പ ദൈവജനത്തിന്റെ ആരാധനാക്രമ രൂപീകരണത്തെ കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഞാൻ അത്യധികം ആഗ്രഹിച്ചു എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനത്തിന്റെ മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് ജെ നെറ്റൊ, സഹായ മെത്രാൻ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിന് നൽകിക്കൊണ്ട് നിർവഹിച്ചു. വിശുദ്ധ ലൂക്കായുടെ സുവിശേഷം 22-ആം അദ്ധ്യായത്തിലെ, “പീഢയാനുഭവിക്കുന്നതിനു മുൻപ്, നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു” എന്ന 15-ആം വാക്യത്തെ പരാമർശിച്ചുകൊണ്ടാണ്, ദൈവജനത്തിന്റെ ആരാധനക്രമ രൂപീകരണത്തെ സംബന്ധിച്ച 65 ഖണ്ഡികകളുള്ള പുതിയ അപ്പസ്തോലിക ലേഖനം 2022 ജൂൺ 29ന് ഫ്രാൻസിസ് പാപ്പാ പുറത്തിറക്കിയത്. പുതിയ നിർദ്ദേശങ്ങളുടെയോ പ്രത്യേകമാനദണ്ഡങ്ങളുടെയോ ഒരു മാർഗ്ഗരേഖ എന്നതിനേക്കാൾ ആരാധനാക്രമത്തിന്റെ മനോഹാരിത വീണ്ടും കണ്ടെത്തുക എന്നുള്ളതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. അപരന് ഇടം കൊടുക്കുന്നതായിരിക്കണം ആരാധനാക്രമം എന്ന് ഓരോ ഖണ്ഡികയിലും പരിശുദ്ധ പിതാവ് നമ്മെ ഓർമിപ്പിക്കുന്നു.
മാർപാപ്പയുടെ ഏറ്റവും പുതിയ അപ്പസ്തോലികലേഖനം – ഞാൻ അത്യധികം ആഗ്രഹിച്ചു- മലയാള പരിഭാഷയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു
Date: