ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമവും ചികിത്സയും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ രണ്ടാം തവണയും വിശ്വാസികള്‍ക്ക് മുന്നില്‍ എത്തി.
ഇന്നലെ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വീൽചെയറിൽ അപ്രതീക്ഷിതമായി എത്തുകയായിരിന്നു. സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ വീഡിയോ ദൃശ്യങ്ങളില്‍ തന്റെ പതിവ് വേഷമല്ല പാപ്പ ധരിച്ചിരിക്കുന്നത്. വെളുത്ത കസോക്കും തൊപ്പിയും ഇല്ലാതെ ഇരുണ്ട പാന്റും വരയുള്ള ഷാളും ധരിച്ചാണ് ബസിലിക്കയിലേക്ക് വീല്‍ ചെയര്‍ മുഖാന്തിരം പാപ്പ ആപ്രതീക്ഷിതമായി വന്നെത്തിയത്.