തുർക്കിയിലെയും സിറിയയിലെയും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം അയക്കുന്നതിൽ വത്തിക്കാൻ, ഇറ്റാലിയൻ സർക്കാരിനും എൻജിഒകൾക്കും ഒപ്പം ചേരുന്നു. തുർക്കിയിലും സിറിയയിലും പാർപ്പിടമില്ലാത്ത ആളുകൾക്ക് ഫ്രാൻസിസ് മാർപാപ്പ 10,000 തെർമൽ ഷർട്ടുകൾ നൽകിയതായി വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ അപ്പസ്തോലിക് നൂൺഷിയേച്ചർ വഴിയും മാർപാപ്പ സിറിയയിലേക്ക് സാമ്പത്തിക സഹായങ്ങൾ അയച്ചിട്ടുണ്ടെന്ന് വത്തിക്കാൻ അൽമോനർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി വെളിപ്പെടുത്തി. ഫെബ്രുവരി 15 -ന് രാവിലെ ഇറ്റലിയിലെ നേപ്പിൾസ് തുറമുഖത്തു നിന്ന് തെർമൽ ഷർട്ടുകളുടെ പെട്ടികൾ, എൻജിഒകളുടെയും ഇറ്റാലിയൻ ഗവൺമെന്റിന്റെയും മറ്റ് സഹായങ്ങൾക്കൊപ്പം അയച്ചു. തുർക്കിയിലെ തുറമുഖ നഗരമായ ഇസ്കെൻഡറൂണിലേക്കാണ് ഇവ എത്തുക.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision