വത്തിക്കാന്‍ സിറ്റി: ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വത്തിക്കാന്‍. ഇന്നലെ രാത്രി പാപ്പ നന്നായി വിശ്രമിച്ചുവെന്നും ആരോഗ്യ സ്ഥിതി ക്രമാനുഗതമായി മെച്ചപ്പെടുകയാണെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പറഞ്ഞു.
രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം ഫ്രാൻസിസ് പാപ്പ പത്രങ്ങൾ വായിക്കുകയും ജോലി പുനരാരംഭിക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് മുമ്പ്, അദ്ദേഹം തന്റെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ചാപ്പലിൽ പോയി, അവിടെ പ്രാർത്ഥനയിൽ സമയം ചെലവഴിക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തുവെന്ന് മാറ്റിയോ ബ്രൂണി പറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision