ക്രിസ്‌തുവിന്റെ ജെറുസലേം പ്രവേശത്തിന്റെ ഓർമ പുതുക്കി വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഓശാന ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കായി ഒത്തുകൂടിയ പതിനായിരങ്ങളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. ഗുരുതരമായി ബാധിച്ച
ബൈലാറ്ററല്‍ ന്യുമോണിയയെ തുടര്‍ന്നു 39 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന പാപ്പ ഓശാന തിരുക്കര്‍മ്മങ്ങളുടെ അവസാനത്തിലാണ് വീൽചെയറിൽ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലെ ബലിവേദിയ്ക്കരികെ
എത്തിയത്. “ഹാപ്പി പാം സൺഡേ, വിശുദ്ധ വാരത്തിന്റെ ആരംഭം” ചത്വരത്തില്‍ നിറഞ്ഞുനിന്ന വലിയ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ പരിശുദ്ധ പിതാവ് അൽപ്പം പ്രയാസത്തോടെ പറഞ്ഞു.