ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം. മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സെന്റ് മേരി മേജർ ബസലിക്കയിലാണ് അന്ത്യവിശ്രമം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാരചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ തലവൻ ജൊവാന്നി ബാറ്റിസ്റ്റയുടെ
മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിൽ പതിനായിരങ്ങളാണ് മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്.