ആശുപത്രിയിൽനിന്നു ഡിസ്‌ചാർജായി വത്തിക്കാനിലെ താമസ സ്ഥലത്ത് തുടർചികിത്സയും വിശ്രമവും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബലിവേദിയിലെത്തി വിശ്വാസികളെ ആശീർവദിച്ചു.
രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്കിടെ ദിവ്യകാരുണ്യ സ്വീകരണ സമയത്തായിരുന്നു മാർപാപ്പയുടെ കടന്നുവരവ്. അപ്രതീക്ഷിതമായി മാർപാപ്പയെ കണ്ടതോടെ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും വരവേറ്റു.