രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കിടെ തങ്ങളെ വിളിച്ച് സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയോടെ ഗാസയിലെ കത്തോലിക്ക ഇടവക.
കഴിഞ്ഞ ദിവസങ്ങളിലും ഫ്രാൻസിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, സമാധാനത്തിനായുള്ള പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുന്ന പാപ്പ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് തിരികെയെത്തിയതിന് ശേഷം ഗാസയിലെ ഇടവകയിലേക്ക് വിളിച്ചുവെന്നറിയിച്ച ഇടവകവികാരി, പരിശുദ്ധ പിതാവ് തങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞു.