യേശുവിന്റെ ജ്ഞാനസ്നാന തിരുനാൾ ആഘോഷിച്ച ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി ഞായറാഴ്ച്ച, ഫ്രാൻസിസ് പാപ്പ 21 കുഞ്ഞുങ്ങള്‍ക്ക് മാമ്മോദീസ നൽകി. വത്തിക്കാനിലെ സിസ്റ്റൈൻ കപ്പേളയിൽ വച്ചാണ് കൂദാശ പരികർമ്മം ചെയ്യപ്പെട്ടത്. കൂദാശയ്ക്ക് ആമുഖമായി, പ്രാർത്ഥനയോടെ ജ്ഞാനസ്നാന കൂദാശയിൽ കുരുന്നുകളോടൊപ്പം പങ്കെടുക്കണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
അതോടൊപ്പം കുട്ടികൾക്ക് യാതൊരു തരത്തിലുമുള്ള അസ്വസ്ഥതകൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും, അവർക്കു വിശക്കുന്ന പക്ഷം മുലയൂട്ടുവാൻ മടികാണിക്കരുതെന്നും പാപ്പാ, പിതൃസഹജമായ വാത്സല്യത്തോടെ പറഞ്ഞു. വിശ്വാസത്തിന്റെ ദാനമായ മാമോദീസ എന്ന കൂദാശ, സഭയും മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് നൽകുന്ന മഹത്തായ സമ്മാനമാണെന്നു പാപ്പാ പറഞ്ഞു. കൂദാശ സ്വീകരിക്കുന്ന കുരുന്നുകൾ, ദൈവവിശ്വാസത്തിലും, യഥാർത്ഥമാനവികതയിലും, കുടുംബത്തിലെ സന്തോഷത്തിലും വളർന്നുവരുവാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും പാപ്പ ആഹ്വാനം ചെയ്തു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision