സുവിശേഷത്തിന്റെ ആയുധങ്ങളിൽനിന്ന് വ്യത്യസ്തമാണ്, ഇപ്പോൾ നടക്കുന്ന സംഘർഷങ്ങളെന്നും അതുകൊണ്ടുതന്നെ യുദ്ധം ദൈവത്തിനെതിരെയുള്ള പ്രവൃത്തിയാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഏപ്രിൽ പതിമൂന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് യുദ്ധത്തിനെതിരെ വീണ്ടും പാപ്പാ ആളുകളെ പഠിപ്പിച്ചത്.പാപ്പായുടെ സന്ദേശത്തിന്റെ പരിഭാഷ ഇങ്ങനെയാണ്: “സുവിശേഷത്തിലെ ആയുധങ്ങൾ പ്രാർത്ഥന ആർദ്രത, ക്ഷമ, അയൽക്കാനോട്, എല്ലാ സമീപസ്ഥരോടുമുള്ള സൗജന്യമായ സ്നേഹാഹവുമാണ്. ഇപ്രകാരമാണ് ദൈവം ലോകത്തിലേക്ക് സമാധാനം കൊണ്ടുവരുന്നത്. അതുകൊണ്ടുതന്നെ, ഈ ദിവസങ്ങളിൽ നടക്കുന്ന സായുധ ആക്രമണം, മറ്റെല്ലാ യുദ്ധങ്ങളും പോലെ, ദൈവത്തിനെതിരായ അന്യായത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്”