ജൂലൈ മാസം പാപ്പായുടെ കൂടിക്കാഴ്ച്ചകൾക്ക് താത്ക്കാലിക വിരാമം

Date:

ജൂലൈ ഒന്നുമുതൽ മാസത്തിന്റെ അവസാനം വരെ പാപ്പായുടെ കൂടിക്കാഴ്ചകൾ നിർത്തിവച്ചിരിക്കുകയാണെന്ന് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചു.

വേനൽക്കാലത്തോടനുബന്ധിച്ചുള്ള പാപ്പായുടെ വിശ്രമം കണക്കിലെടുത്തുകൊണ്ട് പതിവുപോലെ താൽക്കാലിക വിരാമം കുറിക്കുന്ന പാപ്പായുടെ പൊതുവായതും, സ്വകാര്യവുമായ കൂടിക്കാഴ്ചകൾ ഈ വർഷം ജൂലൈ മാസം ഒന്നുമുതൽ മാസാവസാനം വരെയായിരിക്കുമെന്ന് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് മത്തേയോ ബ്രൂണി മാധ്യമസമ്മേളനത്തിൽ അറിയിച്ചു.

സാധാരണ വേനലവധിക്കായി പാപ്പാമാർ വേനൽക്കാല വസതിയായ കാസ്റ്റൽ ഗന്ധോൾഫോയിൽ പോകുമായിരുന്നെങ്കിലും, ഫ്രാൻസിസ് പാപ്പാ തന്റെ അജപാലനശുശ്രൂഷയുടെ രണ്ടാം വർഷം മുതൽ വത്തിക്കാനിൽ തന്നെ വേനൽക്കാലത്തു തുടരുവാനും, രണ്ടു മാസത്തെ  വിശ്രമത്തിനു പകരം ഒരുമാസത്തേക്കുള്ള കൂടിക്കാഴ്ചകൾ മാത്രം ഒഴിവാക്കിക്കൊണ്ട് കൂടുതൽ സമയം പ്രാർത്ഥനയ്ക്കായി ചിലവഴിക്കാനുമുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.

പാപ്പായുടെ കൂടിക്കാഴ്ചകൾ ഏകോപിപ്പിക്കുന്ന  പേപ്പൽ ഹൗസ്ഹോൾഡിന്റെ പ്രിഫെക്ചർ ആണ് ഈ  കൂടിക്കാഴ്‌ചകളുടെ താത്കാലികമായ നിർത്തിവയ്പ്പിനെപ്പറ്റിയുള്ള അറിയിപ്പ് ഔദ്യോഗികമായി നൽകിയത്. തുടർന്ന് ആഗസ്ത് മാസം 9 ബുധനാഴ്ച്ച മുതൽ പതിവുകൂടിക്കാഴ്ചകൾ പുനരാരംഭിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഗുരുതര തലച്ചോർ രോഗം ആധുനിക ചികിത്സയിലൂടെ മാറ്റി മാർ സ്ലീവാ മെഡിസിറ്റി

പാലാ . ​​ഗുരതര തലച്ചോർ രോഗം ആധുനിക സ്റ്റെൻന്റിം​ഗ് ചികിത്സയിലൂടെ വിജയകരമായി...

പാലക്കാട് യഥാര്‍ത്ഥത്തില്‍ ജയിച്ചത് ഷാഫി

പാലക്കാട് നിയമസഭ സീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ച് കയറിയതോടെ കോണ്‍ഗ്രസില്‍ കൂടുതല്‍...

ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ തുടര്‍ന്നേക്കും

ഝാര്‍ഖണ്ഡിലെ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്ന് ഇന്ത്യ മുന്നണി....

ബാഴ്‌സലോണയുടെ വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മെസി

കൗമാരക്കാലം മുതല്‍ ലയണല്‍മെസിയുടെ കാല്‍പ്പന്ത് പരിശീലന കളരിയായിരുന്നു സ്പാനിഷ് ക്ലബ്ബ് ആയ...