ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയതിനുശേഷവും ഫ്രാൻസിസ് മാർപാപ്പ വിശ്രമം തുടരുകയാണെന്നും ആരെയും കൂടിക്കാഴ്ചയ്ക്കു സ്വീകരിക്കുകയോ ഏതെങ്കിലും തരത്തിലുള്ള മീറ്റിംഗുകളോ പരിപാടികളിലോ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ.
വിശുദ്ധവാരത്തിലെയും ഈസ്റ്ററിലെയും തിരുക്കര്‍മ്മങ്ങളിലുള്ള പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ചു തീരുമാനിച്ചിട്ടില്ല. എന്നാൽ മാർപാപ്പയുടെ സ്ഥാനത്ത് ആരാധനാക്രമ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ കർദ്ദിനാളുമാരെ നിയമിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നുവെന്നും കർദ്ദിനാൾ വെളിപ്പെടുത്തി.