ഔഗാഡൗഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പതിനാറാമൻ മാർപാപ്പയുടെ പേരിലുള്ള റോഡ് വാര്‍ത്തകളില്‍ ഇടംനേടുന്നു. 2023 ജൂൺ പതിമൂന്നാം തീയതിയാണ് ഇതിന്റെ ഉദ്ഘാടനം നടക്കുന്നത്. റു പേപ്പ് ബെനോയിറ്റ് XVI (പോപ്പ് ബെനഡിക്ട് സ്ട്രീറ്റ്) എന്ന ഫ്രഞ്ച് പേരിലാണ് റോഡ് അറിയപ്പെടുന്നത്. തലസ്ഥാനമായ ഔഗാഡൗഗുവിലാണ് ഈ തെരുവ് സ്ഥിതി ചെയ്യുന്നത്. സ്ട്രീറ്റ് 54.160 എന്നാണ് ഇത് മുന്‍പ് അറിയപ്പെട്ടിരിന്നത്. 2011ൽ അയൽ രാജ്യമായ ബെനിൻ, ബെനഡിക് പാപ്പ സന്ദർശിച്ചിരുന്നു. ബെനഡിക്ട് പാപ്പയുടെ പേര് തെരുവിന് നൽകിയത് രാജ്യത്തിനും, ആഫ്രിക്കയ്ക്കും, പ്രത്യാശ കൊണ്ടുവരുന്നുവെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച കർദ്ദിനാൾ ഫിലിപ്പ് യൂഡ്രാഗോ പറഞ്ഞു.
രാജ്യത്തെ ഐറിഷ് സ്വദേശിയായ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് മൈക്കിൾ ക്രോട്ടി ഇങ്ങനെ ഒരു തീരുമാനം എടുത്ത ഉഗാടോഗു നഗരസഭയ്ക്ക് ചടങ്ങിൽ നന്ദി പറഞ്ഞു. 2007ൽ ബെനഡിക്ട് പാപ്പയാണ് രാജ്യത്ത് ആദ്യമായി അപ്പസ്തോലിക് കാര്യാലയം സ്ഥാപിക്കുന്നത്. ഇതിന്റെ കൃതജ്ഞതയായിട്ടാണ് തെരുവിനു പാപ്പയുടെ പേര് നൽകിയതെന്നും ഇവിടെ ബുർക്കിന ഫാസോയിലെത്തിയതിന് ശേഷം ഒന്‍പത് മാസത്തിനുള്ളിൽ, ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായതിൽ വലിയ സന്തോഷമുണ്ടെന്നും, താൻ പോകുന്നിടത്തെല്ലാം നയതന്ത്ര ദൗത്യം സ്ഥാപിച്ച ബെനഡിക്റ്റ് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയും സാന്നിധ്യം സാധ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും മൈക്കിൾ ക്രോട്ടി സ്മരിച്ചു. ബുർക്കിനാ ഫാസോയിലെ 2 കോടി ജനസംഖ്യയിൽ 19 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision