വത്തിക്കാന്‍ സിറ്റി: ജപമാല തിന്മയ്‌ക്കെതിരായ ശക്തമായ ആയുധമാണെന്ന് വീണ്ടും ഫ്രാൻസിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ വിശ്വാസികളുമായി പൊതുകൂടിക്കാഴ്ചയുടെ സമാപനത്തില്‍ അറബി ഭാഷ സംസാരിക്കുന്ന തീർത്ഥാടകർക്ക് ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് ഇക്കാര്യം ആവര്‍ത്തിച്ചത്. മുന്‍പ് പല പ്രാവശ്യം വ്യത്യസ്ത വേദികളില്‍ ജപമാല തിന്മക്കെതിരെയുള്ള ശക്തമായ ആയുധമാണെന്ന് പാപ്പ പറഞ്ഞിട്ടുണ്ട്. ദൈവമാതാവിന് പ്രത്യേകം സമർപ്പിച്ച മെയ് മാസത്തിൽ, രക്ഷാകര ചരിത്രത്തിന്റെ പൂര്‍ണ്ണ സംഗ്രഹമായ പരിശുദ്ധ ജപമാല ചൊല്ലി പ്രാർത്ഥിക്കുകയാണെന്നും നമ്മുടെ ഹൃദയങ്ങളിൽ യഥാർത്ഥ സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിതെന്നും പാപ്പ ഇന്നലെ കൂട്ടിച്ചേര്‍ത്തു.
കത്തോലിക്ക സഭ ഇന്നു മെയ് 18 വ്യാഴാഴ്ച ആഘോഷിക്കുന്ന കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാളിന്റെ മഹത്വവും പാപ്പ, പരാമർശിച്ചു. യേശു, സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ്, തന്റെ രക്ഷയുടെ സന്ദേശം ഭൂമിയുടെ അതിര്‍ത്തികളിലേക്ക് കൊണ്ടുപോകാനുള്ള കൽപ്പന അപ്പസ്തോലന്മാരെ ഏൽപ്പിച്ച നിമിഷത്തിലേക്ക് തിരിഞ്ഞുനോക്കാൻ നമ്മെ ക്ഷണിക്കുകയാണെന്ന് പാപ്പ പറഞ്ഞു.
ഈ അർത്ഥത്തിൽ, ക്രിസ്തുവിന്റെ ആഹ്വാനമുള്ള മിഷ്ണറി ദൗത്യത്തെ സ്വാഗതം ചെയ്യാൻ യുവാക്കളെ പ്രത്യേകം ക്ഷണിക്കുകയാണെന്നും സുവിശേഷവത്ക്കരണത്തില്‍ ഉത്സാഹം കാണിക്കണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. യുക്രൈനിലെ വളരെയധികം കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയും സമാധാനത്തിനും വേണ്ടിയും പ്രാര്‍ത്ഥിക്കാനുള്ള ആഹ്വാനം ആവര്‍ത്തിച്ചുക്കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision