മേപ്പാടി പോളിടെക്നിക് കോളേജിലെ സംഘർഷത്തേച്ചൊല്ലി നിയമസഭയിൽ വാക്പോരും ബഹളവും. പോളിടെക്നിക് കോളേജിലെ ലഹരിക്കേസിലെ പ്രതികളായ എസ്എഫ്ഐക്കാരെ സർക്കാർ സംരക്ഷിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തെ തുടർന്നാണ് സഭയിൽ വാക്പോരുണ്ടായത്. എക്സൈസ് മന്ത്രി എം.ബി. രാജേഷും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് സഭയിൽ പരസ്പരം കൊമ്പുകോർത്തത്. ഭരണപക്ഷത്തുനിന്ന് ലിന്റോ ജോസഫും സച്ചിൻ ദേവും പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി വന്നു. അതോടെ ടി. സിദ്ദിഖ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വാക്പോരിൽ ഇടപെട്ടു. തുടർന്ന് സഭാ നടപടികൾ സസ്പെൻഡ് ചെയ്ത് ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ലഹരി കേസിലെ പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം
Date: