കർണാടകയിൽ കോൺഗ്രസ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി. കേന്ദ്രം ആവശ്യപ്പെട്ടാൽ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ഡികെ ശിവകുമാർ പുറത്ത് നിന്ന് പിന്തുണ നൽകിയാലും സ്വീകരിയ്ക്കും.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണം. ‘ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുറത്തുനിന്ന് പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഐ.സി.ഒ.എം അനുവദിച്ചാൽ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുന്നതിന് കോൺഗ്രസിന് പുറത്ത് നിന്ന് പിന്തുണ നൽകുമെന്ന്’ – സദാനന്ദ ഗൗഡ പറഞ്ഞു.














