നിലമ്പൂരില്‍ തിളക്കമാര്‍ന്ന വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്. സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ക്കും
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ജനങ്ങളുടെ അംഗീകാരം പ്രതിഫലിക്കുന്ന ഒരു വിധിയെഴുത്തായി ഈ ഉപതിരഞ്ഞെടുപ്പ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം
വ്യക്തമാക്കി. അന്‍വറിന്റെ സാന്നിധ്യം തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നും അത് യുഡിഎഫ് നേരിടുന്ന പ്രശ്നമാണെന്നും സ്വരാജ് പറഞ്ഞു.













