തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഒളിവിൽപ്പോയ സുഹൃത്ത് സുകാന്ത് സുരേഷിന്റെ ബന്ധുവീട്ടിൽ പരിശോധന നടത്താൻ ഒരുങ്ങി പൊലീസ്. ഇയാളുടെ ഫോൺ ട്രാക്കിങ് ആരംഭിച്ചു. സുകാന്തിന്റെ ഉദ്യോഗസ്ഥന്റെ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ട പൊലീസ് ഐബിയെ സമീപിച്ചു.
ഉദ്യോഗസ്ഥര്‍ തമ്മില്‍ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തല്‍. കൂടാതെ മേഘയുടെ കുടുംബവും സാമ്പത്തികാരോപണം ഇയാൾക്കെതിരെ ഉയർത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ മേഘയുടെയും സുകാന്തിന്റെയും ബാങ്ക് വിവരങ്ങൾ പൊലീസ് ശേഖരിക്കും.