തമിഴ്നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല. തിരുപ്പൂരില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവച്ച് കൊന്നു. മണികണ്ഠന് ആണ് മരിച്ചത്. അറസ്റ്റ് ചെയാന്‍
ശ്രമിച്ചപ്പോള്‍ ആക്രമിച്ചെന്നാണ് പൊലീസ് വാദം. ചൊവ്വാഴ്ച രാത്രിയാണ് സ്പെഷ്യല്‍ എസ്ഐ ഷ്ണ്മുഖസുന്ദരം കൊല്ലപ്പെട്ടത് എഐഎഡിഎംകെ എംഎല്‍എ സി മഹേന്ദ്രന്റെ ഉടമസ്ഥതയില്‍
തിരുപ്പൂര്‍ ജില്ലയിലെ ഗുഡിമംഗലത്തുള്ള ഫാമില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. കേസില്‍ ഫാം ഹൗസിലെ ജോലിക്കാരായമൂര്‍ത്തി, മക്കളായ മണികണ്ഠന്, തങ്കപാണ്ടി എന്നിവരായിരുന്നു പ്രതികള്‍.













