വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട മധ്യവയസ്കനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ടുപേര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം. ഇരുവരും സംസ്ഥാനം വിട്ടതായാണ് സൂചന. പനമരം സ്വദേശികളായ നബീല്‍ കമര്‍ ടിപി (25), വിഷ്ണു .കെ എന്നിവരാണ് പിടിയിലാകാനുള്ളത്.
ഇവര്‍ക്കുവേണ്ടി ഇന്നലെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. അറസ്റ്റിലായ പച്ചിലക്കാട് സ്വദേശികളായ അഭിരാം, മുഹമ്മദ് അര്‍ഷാദ് എന്നിവരെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ കൂടല്‍ക്കടവ് സ്വദേശി മാതന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













