കോഴിക്കോട് ബേപ്പൂരില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്നു. അനന്തു കഞ്ചാവ് വലിക്കുമ്പോള്‍ പിടികൂടിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ അനന്തുവും സുഹൃത്തുക്കളും ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് പൊലീസ് തടഞ്ഞിട്ട്
പിടികൂടിയതെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുവച്ചാണ് അനന്തുവും കൂട്ടുകാരും പിടിയിലാകുന്നത്. ശേഷം ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അനന്തുവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.













