ഒഡീഷയിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനം. ബെർഹാംപൂർ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പൊലീസ് സംഘം പള്ളിയിൽ അതിക്രമിച്ചു കയറി കയ്യേറ്റം ചെയ്യുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സഹ വൈദികനും മർദനമേറ്റിട്ടുണ്ട്. പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവർക്ക് നേരെയും മർദനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇക്കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം നടന്നത്. പൊലീസ് പള്ളിയുടെ സ്വത്തുക്കൾ നശിപ്പിച്ചതായും ആരോപണമുണ്ട്.