spot_img

പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി തിരികെ നൽകി

spot_img

Date:

വാര്‍സോ: രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി പോളണ്ടിന് തിരികെ നൽകി

. പോളണ്ടിലെ മൂന്ന് സ്ഥലങ്ങളിൽ ദേവാലയ മണികൾ തിരികെ നൽകുന്ന ചടങ്ങ് നടന്നു. ജർമ്മനിയിലെ റോട്ടൻബർഗ് മെത്രാൻ ജഫാർഡ് ഫുർസ്റ്റും, ബാഡൻ-വുർട്ടൻബർഗ് പ്രീമിയർ വിൻഫ്രഡ് കൃഷ്മാനുമാണ് ദേവാലയ മണികൾ തിരികെ നൽകുന്ന നടപടിക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പോളണ്ടിലെ സ്ട്രാസീവോ, ഫ്രോംബോർക്ക്, സിഗ്ഗോടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദേവാലയ മണികൾ നാസികൾ കടത്തിക്കൊണ്ടു പോയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വുർട്ടൻബർഗിലെ ദേവാലയത്തിൽ മണികൾ സ്ഥാനം പിടിച്ചു.

ബിഷപ്പ് ജഫാർഡ് ഫുർസ്റ്റ് തുടക്കമിട്ട ‘ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പ്’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ദേവാലയമണികൾ തിരികെ നൽകുന്നത്. രണ്ടു ദിവസങ്ങളിലായാണ് ദേവാലയമണികൾ പോളണ്ടിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. റോട്ടൻബർഗിലെ സെന്റ് മാർട്ടിൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് പോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഒരു മണി ദേവാലയത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം വെളിപ്പെടുത്തലുണ്ടായിരിന്നു. ഈ കണ്ടെത്തലാണ് ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പിന് ആരംഭം കുറിക്കാൻ ഫുർസ്റ്റിന് പ്രേരണ നൽകിയത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related