പി എം ശ്രീയുടെ ധാരാണാപത്രത്തില്‍ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ സെക്രട്ടേറിയറ്റില്‍ നേതാക്കളുടെ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ അനങ്ങുന്ന ആളല്ല വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി എന്നാണ് സിപിഐ യോഗത്തിലെ വിമര്‍ശനം.
തീരുമാനത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു. സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ സര്‍ക്കാരിനെതിരേയും സിപിഐഎം നേതാക്കള്‍ക്കെതിരേയും വിദ്യാഭ്യാസ വകുപ്പിനെതിരേയും അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇത്ര പ്രധാനപ്പെട്ട ഒരു തീരുമാനം മന്ത്രി വി ശിവന്‍കുട്ടി സ്വമേധയാ എടുക്കില്ലെന്ന് യോഗത്തില്‍ ഒരു പ്രധാന നേതാവ് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും അതിനെ പിന്തുണച്ചു.














