ആലപ്പുഴ : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും ഈ മാസം മുതല്‍ തുക ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഇ- കെ.വൈ.സി. ഓതന്റിക്കേഷന്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി മെയ് 11 വരെ നീട്ടിയിട്ടുണ്ട്. പി.എം. കിസാന്‍ പദ്ധതിയില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 2021 ഒക്ടോബര്‍ നാലിന് മുന്‍പായി സ്വയം രജിസ്റ്റര്‍ ചെയ്ത് ഇതുവരെ അപ്രൂവ് ആകാത്ത കര്‍ഷകര്‍ ബാങ്ക് പാസ്ബുക്ക് (സഹകരണ ബാങ്ക് അക്കൗണ്ട് പാടില്ല), ആധാര്‍ കാര്‍ഡ്, 2018-19 വര്‍ഷത്തെയും നടപ്പ് സാമ്പത്തിക വര്‍ഷത്തെയും ഭൂനികുതി രസീത് തുടങ്ങിയ രേഖകള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം.പി.എം. കിസാന്‍ പോര്‍ട്ടലില്‍ ഫാര്‍മേഴ്സ് കോര്‍ണറില്‍ അപ്ഡേഷന്‍ ഓഫ് സെല്‍ഫ് രജിസ്റ്റര്‍ ഫാര്‍മര്‍ എന്ന ഓപ്ഷന്‍ ഉപയോഗിച്ച് രേഖകള്‍ അപ്ലോഡ് ചെയ്യാം.