പ്രധാനമന്ത്രി മോദി ഭീകരാക്രമണങ്ങൾക്ക് വളരെ ഉചിതമായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകം അത്ഭുതപ്പെടുകയും പാകിസ്താൻ ഭയപ്പെടുകയും ചെയ്യുന്നു.
ഭീകരർക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്താനിലെ 100 കിലോമീറ്റർ ഉള്ളിലെ ക്യാമ്പുകൾ നശിപ്പിച്ച് കൊണ്ടായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങൾക്ക് നേരെ ഭീകര പ്രവർത്തനം നടന്നാൽ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കുമെന്ന് അദേഹം വ്യക്തമാക്കി.