അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. വാക്കുകള്‍ക്ക്
അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. ദുരന്തത്തില്‍ രാഷ്ട്രപതിയും
അനുശോചിച്ചു. മനസ് ദുരന്തത്തില്‍പ്പെട്ടവര്‍ക്കൊപ്പമെന്നും കുറിച്ചു. യൂറോപ്യന്‍ യൂണിയന് പ്രസിഡന്റും അനുശോചിച്ചു.