പ്ലാറ്റിനം ജൂബിലി സംസ്ഥാന ക്വിസ് മൽസരം

Date:

മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി എൽ.പി , യു.പി വിഭാഗങ്ങൾക്കായി സംസ്ഥാന തല ക്വിസ് നടത്തി . പാലാ കോർപ്പറേറ്റ് എഡ്യൂകേഷണൽ ഏജൻസി സെക്രട്ടറി ഫാ . ജോർജ് പുല്ലുകാലായിൽ ഉദ്ഘാടനം ചെയ്തു . മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ് എച്ച് , ജൂബിലി ജനറൽ കൺവീനർ റോയ് ജെ . കല്ലറങ്ങാട്ട് , സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . ജിസ്മോൻ നെല്ലംകുഴി ( പെരുമ്പാവൂർ മാർ തോമ്മാ കോളജ് ഫോർ വിമൻ ) ക്വിസ് നയിച്ചു . എൽ പി വിഭാഗത്തിൽ പൈങ്ങോട്ടൂർ സെൻറ് ജോസഫ്സ് എൽ.പി സ്കൂളിലെ ഇമ്മാനുവേൽ ജോമിയ്ക്കാണ് ഒന്നാം സ്ഥാനം. മുവാറ്റുപുഴ നിർമല ജൂണിയർ സ്കൂളിലെ മുഹമ്മദ് ആ ത്തിഫ് രണ്ടാം സ്ഥാനവും പാലാ സെൻറ് മേരീസ് എൽ.പി സ്കൂളിലെ അതുല്യ ഷൈൻ മൂന്നാം സ്ഥാനവും നേടി. യു.പി.യിൽ തീക്കോയി സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ടെയസ് എം സന്തോഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി . പുളിയൻ മല കാർമൽ സി.എം.ഐ പബ്ലിക് സ്കൂളിലെ ജോഹാൻ ജെയ്സൺ ജോണിന് രണ്ടാം സ്ഥാനവും മൂലമറ്റം സെൻറ് ജോർജിലെ അർനോൾഡ് ജെയിംസിനു മൂന്നാം സ്ഥാനവും ലഭിച്ചു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും മെമൻറ്റോകളും 4 മുതൽ 10 വരെ സ്ഥാനക്കാർക്ക് പ്രോൽസാഹന സമ്മാനങ്ങളും സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ജില്ലാ ലേബർ ഓഫീസർ സ്മിത കെ. ആർ സമ്മാനിച്ചു . പങ്കെടുത്ത എല്ലാവർക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിച്ചു . എസ്. എസ്. ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി , പി.ടി.എ സെക്രട്ടറി ഷിൻറ്റോ ജോസ് , ഷീബ ജോസ് , ജാസ്മിൻ ജോസ് എന്നിവർ പ്രസംഗിച്ചു .

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  28

2024 സെപ്റ്റംബർ   28   ശനി       1199 കന്നി   12 വാർത്തകൾ സമ്പദ്‌വ്യവസ്ഥയെ സുവിശേഷമൂല്യങ്ങളിലൂടെ പരിവർത്തനം...

കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ

കഴിഞ്ഞ ഉത്രാടദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ...

ലോക ടൂറിസം ദിനത്തില്‍ കേരളാ ടൂറിസത്തിന് ദേശീയ പുരസ്‌കാരം

രണ്ട് പുരസ്‌കാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി നടപ്പിലാക്കിയ കുമരകവും...

മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.

പാലാ . സമൂഹത്തിനൊന്നാകെ ആരോഗ്യരംഗത്ത് കരുതലാകാൻ സാധിച്ചതാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ...