അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. ലണ്ടനിലേക്ക് പറന്നുയർന്ന
ഉടൻ തന്നെ വിമാനം തകർന്നുവീണു, അപകടസമയത്ത് 242 യാത്രക്കാരുണ്ടായിരുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പോർച്ചുഗീസ്, ഒരു കാനഡ പൗരനും 11 കുട്ടികളും വിമാനത്തിൽ
ഉണ്ടായിരുന്നു. 30 പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാൾ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയാണെന്ന് കരുതപ്പെടുന്നു.