“Swachhta Pakhwada 2023″മിഷൻന്റെ ഭാഗമായി പിറവം റോഡ് റെയിൽവേ സ്റ്റേഷനും പരിസരവും വിസാറ്റ് എഞ്ചിനീയറിംഗ് കോളേജിലെ എൻ. സി. സി കേഡറ്റുകൾ ശുചികരിച്ചു.
പിറവം : “ Swachhta Pakhwada 2023″ മിഷൻന്റെ ഭാഗമായി ഇലഞ്ഞി വിസാറ്റ് എഞ്ചിനീയറിംഗ് കോളേജ് എൻ. സി. സി കേഡറ്റുകൾ,എൻ. സി. സി ഓഫീസർ ലെഫ്റ്റനന്റ്. ടി ഡി സുഭാഷിന്റെ നേതൃത്വത്തിൽ പിറവം റോഡ് റെയിൽവേ സ്റ്റേഷൻ ശുചികരണ പ്രവർത്തനങ്ങൾ നടത്തി.
സ്‌റ്റേഷനുകൾ, കോളനികൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ റെയിൽവേ പരിസരങ്ങളിലുടനീളം ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു പരമ്പര “ Swachhta Pakhwada 2023″ ഉൾക്കൊള്ളുന്നതാണ്. ശുചിത്വത്തെക്കുറിച്ചുള്ള അവബോധം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്നതാണ് മിഷന്റെ പ്രധാന വിഷയം.
ചീഫ് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതാപ് സത്യൻ ഉദ്ഘാടനം നിർവഹിക്കുകയും കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും കേഡറ്റുകൾക്കും കോളേജിനും നന്ദി അർപ്പിക്കുകയും ചെയ്തു.
സ്റ്റേഷൻ മാനേജർ മീന, സൗത്തേൺ റെയിൽവേ കോട്ടയം സ്റ്റേഷൻ മാസ്റ്റർ മനു,ലെഫ്റ്റനന്റ്. ടി ഡി സുഭാഷ് മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision